റഷ്യയില്‍ നിന്ന് എസ് -400 സര്‍ഫേസ് റ്റു എയര്‍ ഡിഫെന്‍സ് സിസ്റ്റം അഥവാ വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച അമേരിക്ക തുര്‍ക്കിയ്ക്ക് നേരെ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ വ്യോമ പ്രതിരോധ സംവിധാനം തന്നെയാണ് ഇന്ത്യയും റഷ്യയില്‍ നിന്ന് വാങ്ങാന്‍ പോകുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്കെതിരെയും വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ആദ്യഘട്ടത്തില്‍ അമേരിക്ക ഭീഷണി മുഴക്കിയിരുന്നു.
എന്താണ് ഈ എസ്-400 എയര്‍ ഡിഫെന്‍സ് സിസ്റ്റം? ഇന്ത്യയ്ക്ക് ഇതുകൊണ്ടുള്ള പ്രയോജനം എന്താണ്? റഷ്യയില്‍ നിന്ന് ഇത് വാങ്ങിയാല്‍ ഇന്ത്യയ്ക്ക് അമേരിക്കയില്‍ നിന്ന് ഉപരോധം നേരിടേണ്ടി വരുമോ?