വിലക്കുറവില്‍ കിട്ടും നല്ലൊരു ഫോണ്‍; റിയല്‍മി യു വണ്‍ സ്മാര്‍ട്‌ഫോണ്‍ അണ്‍ബോക്‌സിങ്

പുതിയ സ്മാര്‍ട്ഫോണ്‍ ശ്രേണിയ്ക്ക് തുടക്കമിട്ടുകൊണ്ട് റിയല്‍മി അവതരിപ്പിച്ച സ്മാര്‍ട്‌ഫോണാണ് റിയല്‍മി യു വണ്‍. മീഡിയ ടെക് ഹീലിയൊ പി 70 പ്രൊസസറുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണിത്. സെല്‍ഫി ആരാധകര്‍ക്ക് വേണ്ടിയാണ് റിയല്‍മി യു എന്ന പുതിയ സ്മാര്‍ട്ഫോണ്‍ പരമ്പരയ്ക്ക് കമ്പനി തുടക്കമിടുന്നത്. 25 സെല്‍ഫി ക്യാമറയുമായെത്തുന്ന റിയല്‍മി യുവണിനെ സെല്‍ഫി പ്രോ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. റിയല്‍മി യുവണിന്റെ മൂന്ന് ജിബി റാം പതിപ്പിന് 11,999 രൂപയും നാല് ജിബി റാം ശേഷിയ്ക്ക് 14,499 രൂപയുമാണ് വില.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented