ചൊവ്വയിൽ വിജയകരമായി ഓക്സിജൻ ഉത്പ്പാദിപ്പിച്ച് നാസയുടെ പേടകമായ പേർസിവിയറൻസ്. ആദ്യ പരീക്ഷണത്തിൽ 5.4 ​ഗ്രാം ഓക്സിജനാണ് പേടകം ഉത്പാദിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പേടകത്തിന്റെ ഭാ​ഗമായുള്ള ഹെലികോപ്റ്റർ വിജയകരമായി പറത്തിയത്. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ നേട്ടമാണ് നാസ കൈവരിച്ചത്.

ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്സൈഡിൽ നിന്നാണ് ശുദ്ധമായ ഓക്സിജൻ വിഘടിപ്പിച്ചെടുത്തത്. പെർസിവിയറൻസിലെ മോക്സി എന്ന ഉപകരണമാണ് ഓക്സിജൻ വേർതിരിച്ചെടുത്തത്. മനുഷ്യന്റെ നേരിട്ടുള്ള ഉപയോ​ഗത്തിന് മറ്റൊരു ​ഗ്രഹത്തിൽ നിന്ന് ഒരു പ്രകൃതിവിഭവം ഉല്പാദിപ്പിക്കുന്നത് ഇത് ആദ്യമായാണ്.