ആരേയും അത്ഭുതപ്പെടുത്തും നൈക്കിയുടെ സെല്‍ഫ് ലേസിങ് ഷൂ

പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചൊരു കണ്ടെത്തലാണ് പ്രമുഖ സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡ് ആയ നൈക്കിയുടെ സെല്‍ഫ് ലേസിങ് ഷൂ. ഷൂ ഉപയോഗിക്കുന്ന ആളുകള്‍ക്കെല്ലാം അതിന്റെ ലേസ് കെട്ടാന്‍ ഏറെ സമയം ചിലവിടേണ്ടി വരാറുണ്ട്. കെട്ടിയത് ഇടക്കിടെ അഴിഞ്ഞുപോയാലോ? പറയേണ്ടതില്ല. ഈ പ്രശ്‌നത്തിനൊരു പരിഹാരവുമായാണ് നൈക്കിയുടെ ഹൈപ്പര്‍അഡാപ്റ്റര്‍ 1.0 അത്‌ലറ്റിക് ഷൂ പുറത്തിറക്കിയിരിക്കുന്നത്.

ഈ ഷൂവിന്റെ ലേസ് സ്വിച്ച് ഉപയോഗിച്ച് ടൈറ്റ് ചെയ്യാവുന്നതും അഴിക്കാവുന്നതുമാണ്. വൈദ്യുതി ചാര്‍ജ്ജ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഷൂവിന്റെ വില 720 ഡോളര്‍ ആണ്. അതായത് 50000 രൂപയ്ക്കടുത്ത് വില. ഡിസംബര്‍ 1 മുതല്‍ ഇത് വിപണയില്‍ ഇറങ്ങുകയാണ്. ഇത് പുതിയ അനുഭവമായിരിക്കുമെന്നും ഇതാണ് ഭാവിയെന്നുമാണ് ഷൂവിനെ കുറിച്ച് നൈക്കി അതികൃതര്‍ പറയുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.