ചൈനയിൽനിന്ന് വീണ്ടും ആശങ്കയുടെ ഒരു വാർത്ത കൂടി വരുന്നു. ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ചൈനയുടെ സ്വപ്നദൗത്യമായിരുന്നു ഇത്. ചൈനയുടെ അഭിമാനസ്തംഭം എന്ന് വിശേഷിപ്പിക്കാവുന്ന സ്പേസ് സ്റ്റേഷന്റെ പ്രധാന മോഡ്യൂൾ കഴിഞ്ഞ മാസം ഈ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിച്ചത്. 

റോക്കറ്റ് തിരിച്ച് ഭൂമിയിലേക്കിറങ്ങുന്ന വഴിയിലാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയുൾപ്പെടെ റോക്കറ്റിന്റെ വഴി പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് ചൈന പറയുന്നത്.