ജനസേവനത്തിനായി ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ എന്നു മുന്നിലാണ് കേരളാ പോലീസ്. ഓരോ സേവനത്തിനും ഓരോ ആപ്ലിക്കേഷനുകള്‍ ഇറക്കി അതുവഴി ജനങ്ങള്‍ക്ക് ആവശ്യമായ സേവനം എത്തിക്കുക എന്നതായിരുന്നു കേരളാ പോലീസ് ഇതുവരെ സ്വീകരിച്ചുവന്നിരുന്ന രീതി.
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലെന്ന പോല്‍ ഒരു ആപ്ലിക്കേഷന്റെ കീഴില്‍ കൊണ്ടുവരികയാണ് 'പോള്‍ ആപ്പ്' എന്ന ഇന്റഗ്രേറ്റഡ് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കേരളാ പോലീസ്. ഒരുലക്ഷത്തില്‍ അധികം പേര്‍ ഇതിനോടകം പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.
'പോള്‍ ആപ്പ് - ദി ഒഫീഷ്യല്‍ ആപ്ലിക്കേഷന്‍ ഓഫ് കേരളാ പോലീസ്' ഐ.ഓ.എസ്. പ്ലാറ്റ്‌ഫോമിലും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്. ആപ്പ് സ്റ്റോര്‍ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തിരുവനന്തപുരം ഡി.സി.പി. ഡോ. ദിവ്യ വി. ഗോപിനാഥ് ഐപിഎസ് വിശദീകരിക്കുന്നു.