18 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് മുതിര്‍ന്ന ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കുന്നത് വിലക്കി ഇന്‍സ്റ്റാഗ്രാം. ഇതിനായി പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു. പുതിയ നിയന്ത്രണമനുസരിച്ച് ഫോളോവര്‍മാരല്ലാത്ത കൗമാരക്കാര്‍ക്ക് സന്ദേശമയക്കാന്‍ മുതിര്‍ന്നവര്‍ക്ക് സാധിക്കില്ല. പരിചയമില്ലാത്തവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ വരുമ്പോള്‍ കൗമാരക്കാര്‍ക്ക് മുന്നറിയിപ്പായി ' സേഫ്റ്റി പ്രോംറ്റുകള്‍' ലഭിക്കും. ഇതില്‍ സന്ദേശങ്ങള്‍ അയക്കുന്നയാളെ ബ്ലോക്ക് ചെയ്യുന്നതിനുള്‍പ്പടെയുള്ള സൗകര്യമുണ്ടാവും. ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ഇപ്പോള്‍ ലഭിക്കുക. മറ്റിടങ്ങളിലേക്ക് താമസിയാതെ എത്തും.