ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് വ്യക്തമായി ചന്ദ്രനെ കാണാം. ഭൂമിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാലും ഭൂമിയെ വലം വെക്കുന്നതിനാലുമാണത്. ചന്ദ്രന് പകരം സൗരയൂഥത്തിലെ തന്നെ മറ്റേതെങ്കിലും ഗ്രഹമാണ് ഭൂമിയില്‍ നിന്നും അതേ അകലത്തില്‍ നില്‍ക്കുന്നത് എങ്കില്‍ എങ്ങനെ ഉണ്ടാകുമായിരുന്നു. നമ്മള്‍ ചന്ദ്രനെ കാണുന്നത് പോലെ തന്നെ ഭൂമിയില്‍ നിന്ന് അവയെ കാണാമായിരുന്നു. പക്ഷെ ചന്ദ്രനേക്കാള്‍ ഏത്രയോ വലിയ ഗ്രഹങ്ങളാണ് അവയില്‍ പലതും അങ്ങനെ വരുമ്പോള്‍ ആ കാഴ്ച എങ്ങനെ ഉണ്ടാകുമായിരുന്നു എന്ന് ദൃശ്യവല്‍കരിക്കുകയാണ് ഈ വീഡിയോയില്‍.