ണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് മള്‍ട്ടിമീഡിയ കമ്മ്യൂണിക്കേഷന്‍ ഉപകരണമായ സ്മാര്‍ട്‌ഫോണുകള്‍ കുട്ടികള്‍ക്ക് കൈവിട്ടു കൊടുക്കേണ്ടി വരാറുണ്ട് മാതാപിതാക്കള്‍ക്ക്. എന്നാല്‍ കുട്ടികള്‍ പഠനാവശ്യങ്ങളേക്കാളുപരി സമൂഹമാധ്യമങ്ങളിലും മറ്റ് ആപ്പുകളിലും കൂടുതല്‍ സമയം ഇടപെടാന്‍ ഇത് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കുട്ടികളുടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി നേരത്തെ തന്നെ ഗൂഗിള്‍ ഫാമിലി ലിങ്ക് എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികള്‍ക്ക് കൊടുക്കുന്ന ഫോണിലും മാതാപിതാക്കളുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്ത് പരസ്പരം ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന ആപ്പ് ആണിത്. 

കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന സമയം. ഏതെല്ലാം ആപ്പുകള്‍ എത്രനേരം ഉപയോഗിക്കുന്നു എന്നതുള്‍പ്പടെയുള്ളവ ഈ ആപ്പിലൂടെ നിരീക്ഷിക്കാനും. സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന് സമയനിയന്ത്രണം ഏര്‍പ്പെടുത്താനുമെല്ലാം ഫാമിലി ലിങ്ക് ആപ്പിലൂടെ സാധിക്കും. ഇത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് കേരള പോലീസ്.