കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്  വാട്‌സാപ്പിലൂടെയും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. കോവിന്‍ വെബ്‌സൈറ്റിലോ, ആരോഗ്യ സേതു ആപ്പിലോ ലോഗിന്‍ ചെയ്യാതെ തന്നെ സാധാരണക്കാര്‍ക്ക് വളരെ എളുപ്പം കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ഇത് സഹായിക്കും. വാട്‌സാപ്പ് വഴി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം. 

  • 9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക
  • ഈ നമ്പറിലേക്ക് Download Certificate എന്ന് വാട്‌സാപ്പ് മെസേജ് അയക്കുക
  • അല്‍പസമയത്തിനുള്ളില്‍ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി നമ്പര്‍ വരും. 
  • ഈ നമ്പര്‍ വാട്‌സാപ്പ് മെസേജ് ആയി അയക്കുക
  • തുടര്‍ന്ന് നിങ്ങളുടെ നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പേരുകള്‍ ദൃശ്യമാവും.
  • ഇതില്‍ നിങ്ങള്‍ക്ക് ആരുടെ സര്‍ട്ടിഫിക്കറ്റ് ആണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അയാളുടെ പേരിന്റെ ക്രമനമ്പര്‍ റിപ്ലൈ ചെയ്യുക.
  • തൂടര്‍ന്ന് നിങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പിഡിഎഫ് ഡോക്യുമെന്റായി വാട്‌സാപ്പില്‍ ലഭിക്കും. 
  • മറ്റുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും മറ്റ് സേവനങ്ങള്‍ ലഭിക്കാനും തുടര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് റിപ്ലൈ നല്‍കിയാല്‍ മതി.