ത്ഭുത പ്രതിഭാസങ്ങള്‍ ഏറെ സംഭവിക്കാറുണ്ട് ബഹിരാകാശത്ത്. അവയില്‍ ചിലത് ഭൂമിയിലിങ്ങിരുന്ന് അത്ഭുതത്തോടെ കാണാറുണ്ട് മനുഷ്യര്‍. അത്തരത്തിലൊന്നാണ് ഗ്രേറ്റ് കണ്‍ജങ്ഷന്‍ അഥവാ 'മഹാ സയോജനം'. സൗരയൂഥ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്ത് വരികയും ഒരു ഇരട്ട ഗ്രഹമെന്നോണം ദൃശ്യമാവുകയും ചെയ്യുന്ന പ്രതിഭാസം. ഏകദേശം ഓരോ 20 വര്‍ഷം കൂടുമ്പോഴും ഈ ഗ്രഹങ്ങള്‍ തമ്മില്‍ ഈ രീതിയില്‍ കൂടിക്കാഴ്ച സംഭവിക്കാറുണ്ട്. ഇതിന് മുമ്പ് 2000-ല്‍ ആയിരുന്നു അത്. അതായത്  20 വര്‍ഷങ്ങള്‍ക്കിപ്പുറം 2020-ല്‍ ഗ്രേറ്റ് കണ്‍ജങ്ഷന്‍ വീണ്ടും സംഭവിക്കാന്‍ പോവുന്നു. കൃത്യമായി പറഞ്ഞാല്‍ 2020 ഡിസംബര്‍ 21-ന്.

Content Highlights: great conjunction 2020 jupiter saturn malayalam