കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്ന് ഗൂഗിള്‍ നികുതി ഈടാക്കാനൊരുങ്ങുന്നു. യൂട്യൂബര്‍മാര്‍ നേടുന്ന പ്രതിമാസവരുമാനത്തില്‍ നിന്നാണ് നികുതി ഈടാക്കുക. യുഎസിന് പുറത്ത് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ യൂട്യൂബര്‍മാര്‍ നികുതി നല്‍കണം.

യുഎസിലെ ചട്ടമനുസരിച്ചുള്ള നികുതിയാണ് ഈടാക്കുക. ഇത് സംബന്ധിച്ചുള്ള ഇമെയില്‍ സന്ദേശം കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് അയച്ചുതുടങ്ങിയതായാണ് വിവരം. യുഎസില്‍ നിന്നുള്ള കാഴ്ചക്കാര്‍, യൂട്യൂബ് പ്രീമിയം, സൂപ്പര്‍ചാറ്റ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, ചാനല്‍ മെമ്പര്‍ഷിപ്പ് എന്നിവയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് നികുതി എടുക്കുക.

യുഎസിന് പുറത്തുള്ള കണ്ടന്റ് സ്രഷ്ടാക്കളെല്ലാം മാര്‍ച്ച 31ന് മുമ്പ് നികുതി വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിര്‍ദേശം.