ഇന്ത്യയുടെ ഏറ്റവും നൂതന ജിയോ-ഇമേജിംഗ് ഉപഗ്രഹമായ ജിസാറ്റ് -1 ന്റെ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ. പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മെച്ചപ്പെട്ട നിരീക്ഷണം ഇനി സാധ്യമാകും.  പ്രതിദിനം നാലോ, അഞ്ചോ തവണ രാജ്യത്തെ മുഴുവനായി ചിത്രീകരിക്കാന്‍ പ്രാപ്തമാണ് ജിസാറ്റ്-1. ആഗസ്റ്റ് 12 ന് രാവിലെ 5.43-ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.