തീവ്രവാദത്തെ ചെറുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ഫെയ്സ്ബുക്ക്

സമീപകാലത്ത് വര്‍ധിച്ചു വരുന്ന തീവ്രവാദ ആക്രമണങ്ങളും അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും കണക്കിലെടുത്താണ് ഫെയ്‌സ്ബുക്ക് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തല അറുക്കുന്ന പോലുള്ള ഭീകരമായ ദൃശ്യങ്ങളും ഫോട്ടോകളും വിദ്വേഷം പുലര്‍ത്തുന്ന പോസ്റ്റുകളും തടയാന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കൂടി ഉപയോഗിക്കുകയാണ് ഫെയ്‌സ് ബുക്ക്. നിലവില്‍ സാങ്കേതിക വിദഗ്ധര്‍ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കിയാണ് തീവ്രവാദ സ്വഭാവമുള്ള പേജുകളും ഉള്ളടക്കങ്ങളും കണ്ടെത്തുന്നത്. എന്നാല്‍ പരിമിതികള്‍ മൂലം ഇത് ഫലപ്രദവുമല്ല. മാത്രമല്ല ഇസ്ലാമിക തീവ്രവാദം മാത്രമല്ല നവനാസി അടക്കമുള്ള ഗ്രൂപ്പുകള്‍ കൂടി സജീവമായ കാലത്ത് ഇത്തരമൊരു നിരീക്ഷണം പ്രായോഗിക തലത്തില്‍ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഫെയിസ്ബുക്ക് തേടുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.