പരീക്ഷണപ്പറക്കല്‍ വിജയകരം; എയര്‍ കാറുകള്‍ നമുക്കടുത്തെത്തി

പറക്കും കാറുകളുടെ പരീക്ഷണങ്ങളില്‍ പുത്തന്‍ വഴിത്തിരിവ്. ജര്‍മ്മനിയിലെ മൂണിച്ച് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലിലിയം എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഫ്‌ലൈയിങ് കാറിന്റെ പരീക്ഷണ പറക്കല്‍ വിജയകരം.

ടാക്‌സി സേവനങ്ങള്‍ക്കും മറ്റും ഉപയോഗിക്കാന്‍ കഴിയും വിധം അഞ്ച് പേര്‍ക്കിരിക്കാവുന്ന ഒരു ചെറുവാഹനം നിര്‍മ്മിച്ചെടുക്കാനാണ് ലിലിയം അധികൃതര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിനുപയോഗിച്ചത് രണ്ടുപേര്‍ക്കിരിക്കാവുന്ന വാഹനത്തിന്റെ ഒരു പ്രാഥമിക രൂപകല്‍പ്പനയാണ്. 

ഒരു ഡ്രോണ്‍ പറന്നുയരുന്നപോലെ കുത്തനെ വായുവിലേക്കുയരാന്‍ കഴിയുന്ന വിധമാണ് ഈ ഇലക്ട്രിക് എയര്‍കാറിന്റെ രൂപകല്‍പ്പന. ഇരുവശങ്ങളിലുമായി സാധാരണ വിമാനങ്ങള്‍ക്ക് സമാനമായ ചിറകുകളും ഇതിനുണ്ട്. മണിക്കൂറില്‍ 186 മൈല്‍ വേഗതയില്‍ 190 മൈല്‍ ദൂരം സഞ്ചരിക്കാനും ഇതിന് ശേഷിയുണ്ട്. 

ലോകമെമ്പാടുമുള്ള വിവിധ കമ്പനികള്‍ എയര്‍കാറുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. പ്രമുഖ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് ഉള്‍പ്പടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും തങ്ങളുടെ വാഹനത്തിന്റെ പ്രഥമ രൂപങ്ങള്‍ പരീക്ഷണപ്പറക്കലിനിറക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.