വാക്സിന്‍ വിതരണത്തിന് ഡ്രോണുകള്‍ എന്ന ആശയം വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് വിംഗ് കോപ്റ്റര്‍ എന്ന ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. സുരക്ഷിതമായും വേഗത്തിലും വാക്സിന്‍ എത്തിക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് രാജ്യം.
മനുഷ്യസമ്പര്‍ക്കം കുറച്ച് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വേഗത്തില്‍ എത്തിക്കാന്‍ കഴിയുമെന്നതാണ് ഡ്രോണുകള്‍ വഴിയുള്ള വാക്‌സിന്‍ വിതരണത്തിന്റെ പ്രത്യേകത. വിംഗ് കോപ്റ്ററിന്റെ ഡ്രോണുകളിലൊന്നില്‍ പ്രതിദിനം 2500 ഡോസ് വാക്‌സിന്‍ വരെ എത്തിക്കാന്‍ കഴിയും.