രജനികാന്തിന്റെ ചിട്ടി റോബോ പബ്ജിയില്‍- കിടിലന്‍ വീഡിയോ

യന്തിരന്‍ എന്ന ചിത്രത്തില്‍ രജനീകാന്ത് അവതരിപ്പിച്ച ചിട്ടി റോബോട്ട് എന്ന കഥാപാത്രം പബ്ജിയിലെത്തിയാല്‍ എങ്ങിനെയിരിക്കും? അത്തരം ഒരു ആശയം ആനിമേറ്റ് ചെയ്തിരിക്കുകയാണ് ഒരു കൂട്ടം രജനി ആരാധകര്‍. പബ്ജിയിലെ കളിക്കാരേയും സോംബികളേയും ചിട്ടി റോബോ നേരിടുന്ന രംഗങ്ങള്‍ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. നോ ലോജിക് ഫിലിംസ് ആണ് വീഡിയോ പുറത്തുവിട്ടത്. സതീഷ്, പ്രവീണ്‍, വിഗ്നേഷ് വില്യംസ്, പൃഥ്വി എന്നിവരാണ് ഈ വീഡിയോയുടെ അണിയറയിലുള്ളതെന്ന് യൂട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ നല്‍കിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented