അമ്പരിപ്പിച്ച കില്ലര്‍ റോബോട്ട്; വീഡിയോയുടെ യാഥാര്‍ത്ഥ്യമിതാണ്
January 12, 2020, 03:13 PM IST
കഴിഞ്ഞ കുറച്ചു നാള് മുമ്പ് വാട്സാപ്പിലും സോഷ്യല്‍ മീഡിയാ സേവനങ്ങളിലും ആളുകള്‍ അമ്പരപ്പോടെ പങ്കുവെച്ച ഒരു വീഡിയോയുണ്ട്. മനുഷ്യനെ കവച്ചുവെക്കും വിധം തോക്കുകള്‍ കൈകാര്യം ചെയ്യുകയും മനുഷ്യനോട് ഏറ്റുമുട്ടുകയും ചെയ്യുന്ന ഒരു യന്ത്ര മനുഷ്യന്. യഥാര്‍ത്ഥത്തില്‍ ബോസ്റ്റന് ഡൈനാമിക്സ് രൂപകല്പന ചെയ്തുകൊണ്ടിരിക്കുന്ന യന്ത്രമനുഷ്യന്റെ ഉപയോഗമാതൃകയാണ് ഈ വീഡിയോയില്‍ ചിത്രീകരിച്ചത്. കായികമായി പലതും സാധിക്കുന്ന ബോസ്റ്റന് ഡൈനാമിക്സ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന 'അറ്റ്ലസ് ' എന്ന റോബോട്ട് ആണിത്. എന്നാൽ യഥാർത്ഥ അറ്റ്ലസ് റോബോട്ട് അല്ല വീഡിയോയിലുള്ളത്. അത് ഗ്രാഫിക്സിലൂടെ ചിത്രീകരിച്ചതാണ്. ബോസ്റ്റന് ഡൈനാമിക്സിന്റെ 'സ്പോട്ട്' എന്ന റോബോട്ട് നായയും വീഡിയോയില്‍ കാണാം. ഈ വീഡിയോ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതാണ്.