മണിക്കൂറില്‍ 1,000 മൈല്‍ വേഗത; സൂപ്പര്‍ സോണിക് കാര്‍ ആദ്യ പരീക്ഷണയോട്ടം വിജയകരം- വീഡിയോ

നിര്‍മ്മാണത്തിലിരിക്കുന്ന ബ്ലഡ് ഹൗണ്ട് സൂപ്പര്‍സോണിക് കാര്‍ ആദ്യ പരീക്ഷണയോട്ടം നടത്തി. ഇംഗ്ലണ്ടിലെ ന്യൂഖേ വിമാനത്താവളത്തിലായിരുന്നു ആദ്യ ഓട്ടം. മണിക്കൂറില്‍ 200 മൈല്‍ വേഗതയില്‍ 1.7 മൈല്‍ ദൂരം ഈ സൂപ്പര്‍സോണിക് കാര്‍ സഞ്ചരിച്ചു. 

യുദ്ധവിമാനവും, ഫോര്‍മുല വണ്‍ കാറും, ബഹിരാകാശ വിമാനവും കൂടിച്ചേര്‍ന്ന രൂപകല്‍പനയാണ് ഈ കാറിന്. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 1000 മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാണ് ബ്ലഡ് ഹൗണ്ട് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.