കാത്തിരിപ്പിനൊടുപില്‍ ആപ്പിള്‍ ഐഫോണ്‍ 13  ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഫോണ്‍ - ആന്‍ഡ്രോയ്ഡ് പ്രേമികളെ ഒരുപോലെ ആകര്‍ഷിക്കുന്ന നിരവധി ഫീച്ചറുകളുമായാണ് ഐഫോണ്‍ 13-ന്റെ വരവ്. 5 ജിയുടെ കരുത്തുമായാണ് പുതിയ ഐ ഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. 

ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പതിപ്പുകളാണ് ഐഫോണ്‍ 13 പരമ്പരയിലുള്ളത്. ആപ്പിളിന്റെ പുതിയ മോഡലുകളേക്കുറിച്ച് വിശദമായി അറിയാം.