എന്താണ് സിഗ്‌നല്‍ ആപ്പ്? ? പുതിയൊരു പേര് വാര്‍ത്തകളില്‍ നിറയുമ്പോള്‍ അതിനെ കുറിച്ചറിയാന്‍ ആഗ്രഹമുണ്ടാകുമല്ലോ? സിഗ്‌നലിനെ കുറച്ച് കാര്യങ്ങള്‍ പറയാം. 

എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ സിഗ്‌നലിലേക്ക് ഉപയോക്താക്കള്‍ കൂട്ടത്തോടെ വരിയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ വര്‍ധന. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 

നാല് ദിവസങ്ങള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ 75 കോടിയാളുകളാണ് ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേയില്‍നിന്നും സിഗ്‌നല്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.