ത്രീഡി പ്രിന്റഡ് വീടുകളിലായിരിക്കുമോ ഇനി നമ്മുടെ താമസം

സാങ്കേതിക വിദ്യ പരിധികളില്ലാതെ വളര്‍ന്നുകൊണ്ടുരിക്കുകയാണ്. പ്രിന്റിങ് സാങ്കേതികവിദ്യ അക്ഷരങ്ങളിലും ചിത്രങ്ങളിലും നിന്ന് മാറി ഇന്ന് ഒരു വലിയ വീടുതന്നെ പ്രിന്റ് ചെയ്യാന്‍ തക്കവണ്ണം മാറിയിരിക്കുന്നു. ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യയാണ് ഒരു വീട് പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന വിധത്തില്‍ വികസിപ്പിച്ചിരിക്കുന്നത്. 

റഷ്യയില്‍ ആപിസ് കോര്‍ എന്ന കമ്പനി 409 സ്‌ക്വയര്‍ ഫീറ്റിലുള്ള ഒരു വീട് ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് 24 മണിക്കൂറിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്നു. വീടുകള്‍ പ്രിന്റ് ചെയ്യാനുള്ള സാങ്കേതിക വിദ്യയ്ക്കായി പരിശ്രമിക്കുന്ന അനേകം കമ്പനികളിലൊന്നു മാത്രമാണ് ആപിസ് കോര്‍. അങ്ങനെയെങ്കില്‍ നമ്മുടെയെല്ലാം ഭാവി തലമുറയുടെ വീടുകള്‍ ത്രീഡി പ്രിന്റഡ് ആയിമാറാനാണ് സാധ്യത.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.