ക്രിക്കറ്റിങ് ഷോട്ടുകള്‍ അതിന്റെ പൂര്‍ണതയോടെ കളിക്കുന്ന ഒരു എട്ടു വയസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കവര്‍ ഡ്രൈവുകളും സ്ട്രെയ്റ്റ് ഡ്രൈവുകളും ഫ്ളിക്ക് ഷോട്ടുകളുമെല്ലാം അനായാസം കളിക്കുന്ന വിഘ്നജ് പ്രജിത്തായിരുന്നു ആ പയ്യന്‍.

ഇപ്പോഴിതാ വിഘ്നജിന്റെ വീഡിയോ കണ്ട് ഐ.പി.എല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് അവനെ തേടി വിളിയെത്തിയിരിക്കുകയാണ്. റോയല്‍സ് ടീം മാനേജറും റോയല്‍സ് അക്കാദമി ഡയറക്ടറുമായ റോമി ബിന്ദറാണ് വിഘ്നജിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടിരിക്കുന്നത്.