ബാറ്റൊടിഞ്ഞപ്പോൾ സ്റ്റമ്പ് കൊണ്ട് പന്തിനെ നേരിട്ട് പ്രതിഭ കാട്ടി വിഘ്നജ് പ്രജിത്ത് എന്ന തൃശ്ശൂരിലെ ഒമ്പതുകാരൻ. വൈറലായ വീഡിയോയിലൂടെ അവൻ ക്രിക്കറ്റ് ആരാധകരുടെ മനസിൽ ചേക്കേറി. സച്ചിനും ഹർഭജനും കെവിൻ പീറ്റേഴ്സണും അടക്കം പ്രശംസിച്ചു. ഇപ്പോൾ ദിവസം 5 മണിക്കൂർ പരിശീലനം. പുലർച്ചെ നാലു മുതൽ തുടങ്ങുന്ന ഈ കുട്ടിയുടെ സമർപ്പണം പ്രചോദനമേകുന്നതാണ്.