ക്ഷണിക്കാതെ വിരുന്നിനെത്തി വിജയ് മല്ല്യ; കോലിയും സംഘവും മുഖം തിരിച്ചു

വിരാട് കോലിയുടെ പേരില്‍ ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ പങ്കെടുത്ത വിജയ് മല്ല്യയെ അവഗണിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിരാട് കോലിയും അനില്‍ കുംബ്ലെയും അടങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കറും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ഇവരാരും മല്ല്യക്ക് വേണ്ടത്ര പരിഗണന കൊടുത്തില്ല. മല്ല്യയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ബി.സി.സി.ഐയോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.