വരുണ്‍ ചക്രവര്‍ത്തിയിലൂടെ മലയാളി ബന്ധമുള്ള ഒരാള്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പടി കടന്നു. വരുണിന്റെ അച്ഛന്‍ കേരളത്തിലെ ബി.എസ്.എന്‍.എല്‍. ചീഫ് ജനറല്‍ മാനേജറായ മാവേലിക്കര സ്വദേശി സി.വി. വിനോദാണ്. മകന്റെ സ്വപ്നം ഇത്ര പെട്ടെന്ന് പൂവണിയുമെന്ന് കരുതിയില്ലെന്ന് വിനോദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.