വിടവാങ്ങലില്‍ കാലിടറി വേഗരാജാവ്

വിടവാങ്ങല്‍ മത്സരത്തില്‍ ട്രാക്കിന്റെ രാജാവിന് കാലിടറി.  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 100 മീറ്ററിന്റെ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ഒന്നാമനായി. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന ബോള്‍ട്ടിന് ഫൈനലില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്യാനായത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് രണ്ടാമതെത്തിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിന് ഫിനിഷ് ചെയ്തത്. കോള്‍മാന്‍ 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത് 9.95 സെക്കന്റിലാണ്. ഒരു പതിറ്റാണ്ടോളം ട്രാക്കുകളുടെ രാജാവായി വാഴ്ന്ന ബോള്‍ട്ടിന് കരിയറിലെ അവസാന വ്യക്തിഗത മത്സരത്തില്‍ വെങ്കലമെഡലുമായി വിടവാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented