കൗമാര ലോകകപ്പിനുള്ള പാട്ടെത്തി; ഇനി കളി മാറും

കൊച്ചി: ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. കര്‍ കെ ദിഖ്‌ലാ ദേ ഗോള്‍ എന്ന ഗാനം ഇതിനോടകം തന്നെ ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. 

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബൈച്ചുങ് ബൂട്ടിയ എന്നിവര്‍ അഭിനയിച്ച പാട്ട് ഒരുക്കിയത് പ്രിതം ചക്രബര്‍ത്തിയാണ്. അമിതാഭ് ഭട്ടാചാര്യ വരികളെഴുതിയ പാട്ട് പാടിയിരിക്കുന്നത് പിന്നണി ഗായകരായ ഷാനും ബാബുല്‍ സുപ്രിയോയുമാണ്

ഇന്ത്യയുടെ കലാസാംസ്‌ക്കാരിക വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തി മനോഹരമായാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഒന്നര മിനിറ്റാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.