ഹോക്കി പോലൊരു സ്പോർട്സിൽ എന്നും പഴി കേൾക്കാൻ വിധിക്കപ്പെട്ട വിഭാഗമാണ് ഗോൾ കീപ്പർമാരെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ ശ്രീജേഷ്. ഒരു കളി ജയിച്ചാൽ അപ്പോൾ ചോദിക്കുക ആരാണ് ​ഗോളടിച്ചത് എന്നാവും ആരാണ് സേവ് ചെയ്തത് എന്നാവില്ല.

ഇനി കളി തോറ്റതാണെങ്കിൽ ആരാണ് ഗോൾ കീപ്പർ എന്നാവും ചോദിക്കുക. കാലപ്പഴക്കം ചെല്ലുംതോറും പരിചയസമ്പത്തും തന്മയത്വത്തോടെ കളിക്കാനും കഴിയുന്ന വിഭാ​ഗമാണ് ​ഗോൾ കീപ്പർമാർ എന്നാണ് തനിക്ക് തോന്നുന്നത് എന്നും ശ്രീജേഷ്.