ടിക് ടോക് വീഡിയോ സാനിയ കണ്ടെന്നറിഞ്ഞതോടെ ഉള്ളൊന്നു കാളി, ബിനീഷ് പറയുന്നു

കേരളത്തിലെ ലോക്ഡൗണും ബീവറേജ് ഔട്ട്ലെറ്റും അങ്ങ് ഹൈദരാബാദില്‍ വിശ്രമിക്കുന്ന സാനിയ മിര്‍സയും തമ്മില്‍ എന്ത് ബന്ധമെന്ന് ശങ്കിക്കുന്നവരുണ്ടാവും. ബന്ധമുണ്ട്. ഈ ലോക്ഡൗണ്‍ കാരണമാണ്, കോഴിക്കോട് കരിക്കാംകുളത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാല താത്കാലികമായി അടച്ചത്. അതുകൊണ്ട് മാത്രമാണ് അവിടുത്തെ ഉദ്യോഗസ്ഥനായ കട്ടിപ്പാറക്കാരന്‍ എം.കെ. ബിനീഷിന് സഹോദരന്‍ ജോബിനൊപ്പം ഒരു ടിക്ക്ടോക്ക് വീഡിയോ ചെയ്യാന്‍ നേരംകിട്ടിയത്. ബിനീഷിന്റെ ഈ ടിക്ക്ടോക്ക് വീഡിയോ കണ്ട് സാനിയക്ക് ചിരിയടക്കാന്‍ കഴിയാതിരുന്നതില്‍ അത്ഭുതമില്ല. കാരണം മലയാളത്തിലുളള ഈ വീഡിയോയില്‍ ഒരു കഥാപാത്രം സാനിയയാണ്. മറ്റൊന്ന് സാനിറ്റൈസറും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented