ഐ.പി.എല്ലിലേയും ഓസ്ട്രേലിയൻ പര്യടനത്തിലേയും മികച്ച പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടംനേടിയ താരമാണ് ടി. നടരാജൻ. തമിഴ്നാട്ടിലെ സേലത്തിനടുത്ത ഒരു ചെറു​ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിലേക്കുള്ള നടരാജന്റെ യാത്ര. 

അമ്മ ശാന്തയ്ക്ക് റോഡരികിൽ ചിക്കൻ വറുത്തുനൽകുന്ന ഒരു കടയുണ്ട്. അച്ഛന് നെയ്ത്തായിരുന്നു ജോലി. മകൻ ഇന്ത്യൻ ടീമിലെത്തിയെങ്കിലും തൊഴിൽ ഇവർ ഉപേക്ഷിച്ചിട്ടില്ല. കൃഷി ഉപജീവനമാക്കിയ അനേകം പേരുടെ നാടായ ചിന്നപ്പംപെട്ടിയാണ് നടരാജന്റെ നാട്. 

ഇപ്പോൾ നടരാജന്റെ നേട്ടത്തിൽ അഭിമാനിക്കുകയാണ് ഈ നാട്. നടരാജന്റെ നാടും വീട്ടുകാരേയും പരിചയപ്പെടാം.