കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) മരിച്ചത്. ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടിനുള്ളില്‍ വിഷപ്പാമ്പ് പോലെയായിരുന്നു കോബി ബ്രയാന്റ്.
അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാനയും ഇരുവരുമുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. മകള്‍ ജിയാനയെ ബാസ്‌കറ്റ് പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം ഉണ്ടായത്.
എതിരാളികളെ വെട്ടിയൊഴിഞ്ഞുള്ള കോബിന്റെ കോര്‍ട്ടിലെ നീക്കം അദ്ദേഹത്തിന് 'ബ്ലാക്ക് മാമ്പ' എന്ന വിളിപ്പേര് നല്‍കി. എന്നാല്‍ ബ്ലാക്ക് മാമ്പ എന്ന് ആരാധകര്‍ വിളിക്കുന്ന ഈ പേരിന് പിന്നില്‍ മാത്രമല്ല, അച്ഛനും അമ്മയും നല്‍കിയ കോബി ബ്രയാന്റ് എന്ന പേരിന് പിന്നിലും ഒരു രഹസ്യമുണ്ട്. വളരെ രസകരമായ ഒരു രഹസ്യം.