വയനാട്ടിലെ ആദിവാസി ഊരില്‍ നിന്നെത്തിയ എം.കെ.വിഷ്ണു കണ്ണൂര്‍ ട്രാക്കില്‍ മിന്നും താരമാണ്. പ്രതികൂല ജീവിത സാഹചര്യങ്ങളെയും ഓടി തോല്‍പ്പിച്ച് കായിക മേളയ്ക്കെത്തിയ വിഷ്ണു മത്സരിച്ച രണ്ടിനങ്ങളിലും മെഡല്‍ നേടിയിരുന്നു. തിരുവനന്തപുരം അയ്യങ്കാളി സ്കൂളിന്റെ താരമായ വിഷ്ണു ഇന്ന് സബ് ജൂനിയര്‍ വിഭാഗത്തില്‍ 200 മീറ്റര്‍ മത്സരത്തിനും തയ്യാറെടുക്കുകയാണ്.