വിംബിള്‍ഡണ്‍ ബോയ്‌സ് സിംഗിൾസ് കിരീടം ഇന്ത്യന്‍ വംശജന്. ഇന്ത്യൻ അമേരിക്കൻ ടെന്നീസ് താരം സമീര്‍ ബാനര്‍ജിയാണ് നേട്ടം കൈവരിച്ചത്. യു.എസ് താരം വിക്ടർ ലിലോവിനെയാണ് സമീർ പരാജയപ്പെടുത്തിയത്. 7-6, 6-3, 7-5, 6-3 എന്ന സ്കോറിനാണ് സമീർ വിജയം നേടിയത്.