ഇടവേളയ്ക്കു ശേഷം ഗ്രൗണ്ടിലിറങ്ങാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് താനെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരെ ബൗള്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നും മുത്തയ്യ മുരളീധരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.