ബൈ ബൈ റിയോ, ഇനി ടോക്യോയില്‍ കാണാം

റിയോ ഡി ജെനെയ്റോ: അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സന്ദേശമുയര്‍ത്തിയ 31ാം ഒളിമ്പിക്സിന് റിയോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ വര്‍ണാഭമായ സമാപനം. ബ്രസീലിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. നാലുവര്‍ഷത്തിനുശേഷം ജപ്പാനിലെ ടോക്യോയില്‍ വീണ്ടും കാണാമെന്ന ആശംസയും പ്രത്യാശയും പങ്കുവെച്ച് കായികതാരങ്ങള്‍ റിയോയോട് വിടപറഞ്ഞു. വിഖ്യാത കാര്‍ണിവല്‍ സംവിധായിക റോസ മല്‍ഹോയ്സാണ് സമാപന ചടങ്ങ് അണിയിച്ചൊരുക്കിയത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനെ സാക്ഷിനിര്‍ത്തി റിയോ മേയര്‍ എഡ്വാഡോ പെയ്സ് അടുത്ത ഒളിമ്പിക്സിന് ആതിഥേയരായ ടോക്യോയുടെ മേയര്‍ യൂറിക്കോ കോയിക്കെയ്ക്ക് ഒളിമ്പിക് പതാക ഔദ്യോഗികമായി കൈമാറി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented