ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വെങ്കലം നേടി. 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടുന്നത്. ജര്‍മനിയെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്. ഹോക്കിയില്‍ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.

ഹോക്കിയില്‍ ഇന്ത്യ വെങ്കലം ഉറപ്പിച്ചതോടെ മലയാളികള്‍ക്കും അത് അഭിമാന നിമിഷമായി. 49 വര്‍ഷത്തിന് ശേഷം ഒളിമ്പിക്‌സ് മെഡലണിയുന്ന മലയാളിയായി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് മാറി.

Content Highlights: records after winning of india in hockey in 2020 tokyo olympics