ലോകകപ്പ് ടീം: സംതൃപ്തനെന്ന് രവിശാസ്ത്രി

ലോക കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ സംതൃപ്തനാണെന്ന് മുഖ്യ പരിശീലകന്‍ രവിശാസ്ത്രി പറഞ്ഞു. ദുബായില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. സെലക്ടര്‍മാര്‍ തന്ന 15 പേരില്‍ നിന്ന് ഓരോ സാഹചര്യത്തിനു അനുസരിച്ച് അന്തിമ ഇലവനെ തീരുമാനിക്കും. ത്രീഡൗണില്‍ ആരെ ഇറക്കണമെന്നതൊക്കെ ഇപ്പോഴത്തെ ആശങ്കയല്ല. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവര്‍ ടീമില്‍ ഉള്‍പ്പെടാത്തതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. ടീമില്‍ ഉള്‍പ്പെട്ടവിജയ് ശങ്കര്‍ മികച്ച കളിക്കാരനാണ്. ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ട് കാലാവസ്ഥ അനുദിനം മാറുന്ന ഒന്നാണ്. അതുമായി പൊരുത്തപ്പെടുകയാണ് കളിക്കാര്‍ ആദ്യം ചെയ്യേണ്ടത്. ലോകകപ്പിനെത്തുന്ന എല്ലാ ടീമുകളും മികച്ചതാണ്. അവരുടെ ശേഷികളുടെ വ്യത്യാസം നേര്‍ത്തതാണെന്നും രവി ശാസ്ത്രി പറഞ്ഞു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented