എട്ടുവർഷം മുമ്പ് മാറഡോണ കണ്ണൂരെത്തിയ ഓര്‍മകള്‍ പങ്കുവച്ച് സംഘാടകനായ ഷിബിനും അവതാരകയായ രഞ്ജിനിയും.
ആളുകളെ കണ്ട് മറഡോണ ഹാപ്പിയായപ്പോള്‍ ഇഷ്ടതാരത്തിന്റെ പാട്ടും ഡാന്‍സും കണ്ട് ആളുകളും ഹാപ്പി. ഇതോടെ തനിക്കും സന്തോഷമായി എന്ന് രഞ്ജിനി പറയുന്നു.
കണ്ണൂര്‍ എത്തിയപ്പോള്‍ എല്ലാത്തിനും കൂടെ ഉണ്ടായിരുന്ന ഷിബിന് തന്റെ ഒപ്പിട്ട് പന്ത് കിട്ടിയില്ല എന്നറിഞ്ഞ് മറ്റൊരാള്‍ക്ക് നല്‍കിയ രണ്ട് പന്തുകളില്‍ ഒന്ന് തിരികെ വാങ്ങി സമ്മാനിക്കുകയായിരുന്നു മറഡോണ.
ഒപ്പം ഷിബിന്റെ പോക്കറ്റില്‍ കിടന്ന തിരിച്ചറിയല്‍ കാര്‍ഡിലും കൈയ്യൊപ്പ് ചാര്‍ത്തി മറഡോണ ഷിബിന് ഒരു ജീവിതം മുഴുവന്‍ ഓര്‍മിക്കുവാനുള്ള അനുഭവം സമ്മാനിച്ചു.