ഇന്ത്യയുടെ അണ്ടര്‍ 19 കിരീടനേട്ടം അര്‍പ്പണബോധത്തിന്റെ വിജയം: രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടം അര്‍പ്പണബോധത്തിന്റെ വിജയമാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പ്രതിഭാധനരായ തന്റെ കുട്ടികളെ കുറിച്ച് അഭിമാനം കൊള്ളുന്നുവെന്നും കിരീടനേട്ടത്തിനു ശേഷം മുംബൈയില്‍ തിരിച്ചെത്തിയ ദ്രാവിഡ് പറഞ്ഞു. തന്റെ എല്ലാ നേട്ടവും ക്രിക്കറ്റ് മോഹത്തിന് കൂട്ട് നിന്ന കുടുംബത്തിന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു അണ്ടര്‍ 19 നായകന്‍ പ്രിഥ്വി ഷായുടെ പ്രിതികരണം. തോല്‍വിയറിയാതെ കൗമാര ലോകകപ്പ് കിരീടം ഉയര്‍ത്തിയ ചുണക്കുട്ടികള്‍ക്ക് ഉജ്വല സ്വീകരണമാണ് മുംബൈയിലൊരുക്കിയത്.വിമാനത്താവളത്തിലെത്തിയ ദ്രാവിഡിന്റെ കുട്ടികളെ ക്രിക്കറ്റ് ആരാധകര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.