ഒളിമ്പിക്സ് നേട്ടത്തിന് പിന്നാലെ മുൻ​ഗാമിയെ നേരിട്ടുകണ്ട സന്തോഷത്തിലാണ് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. 49 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയപ്പോൾ ​ഗോളിയായിരുന്ന മലയാളി താരം മാനുവൽ ഫ്രെഡറിക് പിൻ​ഗാമിയുടെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ്. കളിക്കളത്തിനകത്തേയും പുറത്തേയും പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് ഇരുവരും.