ജീവിതത്തില്‍ ഒരിക്കലെങ്കിലും 'പെലെ' എന്ന രണ്ടക്ഷരം ഉച്ചരിക്കാത്ത എത്ര പേരുണ്ടാകും ലോകത്ത്. ഫുട്‌ബോളിന്റെ ആദ്യത്തെ പര്യായമാണ് പെലെ. ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യ ഓടിയെത്തുക ഒരു പന്താണ്, പിന്നെ പെലെയും. ഫുട്‌ബോളിന്റെ ഈ ബ്രാന്‍ഡ് അംബാസഡര്‍ക്ക്, കാല്‍പ്പന്തു കളിയുടെ മാന്ത്രികന് ഇന്ന് 80 വയസ് തികയുകയാണ്.