കേരളം റെഡി; കോഴിക്കോടിനി വോളിബോള്‍ കാലം

ഒന്നരപ്പതിറ്റാണ്ടിന് ശേഷം കോഴിക്കോട് വീണ്ടും വോളിബോള്‍ ആവേശത്തിലേക്കുണരുകയാണ്. ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് വേദിയാകുമ്പോള്‍ കേരള ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആദ്യമായി ഒരു മറുനാടന്‍ താരത്തിന് കീഴില്‍ കേരളം കോര്‍ട്ടിലറങ്ങുന്നവെന്ന പ്രത്യേകതയും ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്. തമിഴ്നാട്ടുകാരനായ ജെറോം വിനീതാണ് കേരളത്തിന്റെ ക്യാപ്റ്റന്‍. കിരീടം നിലനിര്‍ത്തണമെന്നതും കോഴിക്കോടാണ് കളിയെന്നതും കേരളത്തിന് സമ്മര്‍ദം നല്‍കുന്നില്ല. ആറു വര്‍ഷമായി ഇന്ത്യയുടെ ജഴ്സിയണിഞ്ഞ ജെറോമിന്റെ കരങ്ങളില്‍ കേരളം സുരക്ഷിതമായിരിക്കുമെന്ന് പരിശീലകന്‍ അബ്ദുള്‍ നാസര്‍ ഉറപ്പുനല്‍കുന്നു. ഒപ്പം മുന്‍താരവും സഹപരിശീലകനുമായ കിഷോര്‍ കുമാര്‍ കേരള ടീമിന് നല്‍കുന്ന പോസിറ്റീവ് എനര്‍ജിയും ചെറുതല്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.