ചറപറ 17 ഗോളുകള്‍....നക്ഷത്രമെണ്ണി റഫറി

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുപോലൊരു തോല്‍വി അപൂര്‍വ്വമായിരിക്കും. അതും എതിരില്ലാത്ത 17 ഗോളുകള്‍ക്ക്. ഇറ്റലിയെ ഫുട്‌ബോള്‍ ക്ലബ്ബുകളായ നാപ്പോളിയും ബാസ അനൗനിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ റെക്കോര്‍ഡ് ഗോള്‍ പിറന്നത്. അനൗനിയയെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി നാപ്പോളി 17 ഗോളുകള്‍ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇനി ഗോളടിക്കരുതേ എന്ന് അനൗനിയയുടെ താരങ്ങള്‍ മനസ്സില്‍ കേണപേക്ഷിച്ചിട്ടുണ്ടാകും. ആദ്യ പകുതിയില്‍ ഏഴു ഗോളുകളും രണ്ടാം പകുതിയില്‍ പത്ത് ഗോളുകളുമാണ് അനൗനിയുടെ വല കീറിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.