മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്‌നത്ത തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്.

ഐ.പി.എല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീം ബൗളിങ് പരിശീലകനായ അദ്ദേഹം പ്രീമിയർ ലീ​ഗിന്റെ ഭാ​ഗമായാണ് ഇന്ത്യയിലെത്തിയത്. ശനിയാഴ്ച നടന്ന പിറന്നാളാഘോഷത്തിന് പിന്നാലെ മുരളീധരന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു