ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ ഇടംപിടിക്കാനായതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. നാളുകളായി അസ്ഹര്‍ മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്‌നമാണ് ആര്‍സിബിയില്‍ ഇടം നേടിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. കിടപ്പുമുറിയുടെ ഭിത്തിയില്‍ കടലാസില്‍ കുറിച്ചുവെച്ച ഐപിഎല്‍ മോഹത്തിനായി കഠിനപ്രയത്‌നത്തിലായിരുന്നു താരം. 

ബോധപൂര്‍വ്വമുള്ള പരിശ്രമങ്ങളിലൂടെ ബാറ്റിങില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാനായതോടെ കേരളാ ടീമില്‍ ഇടംനേടി. വിരാട് കോഹ്ലിക്കൊപ്പം കളിക്കുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്നും തനിക്കുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദിയുണ്ടെന്നും അസ്ഹര്‍ പറഞ്ഞു.