ഹോക്കി: രക്ഷകനായി ശ്രീജേഷ്; ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് രണ്ടാം ജയം

റിയോ ഡി ജനെയ്‌റോ: റിയോയില്‍ ഇന്ത്യന്‍ പ്രതീക്ഷയായി ഹോക്കി ടീം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീനയ്‌ക്കെതിരായ ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. മത്സരം ആരംഭിച്ച് എട്ടാം മിനിറ്റില്‍ തന്നെ കങ്കുജ് ഇന്ത്യയെ ഒരു ഗോളിന് മുന്നിലെത്തിച്ചു. പിന്നീട് ഉണര്‍ന്നു കളിച്ച അര്‍ജന്റീന ടീം പല വട്ടം ഇന്ത്യന്‍ ഗോള്‍ വല കുലുക്കാന്‍ നോക്കിയെങ്കിലും മലയാളിതാരം ശ്രീജേഷിന്റെ പ്രതിരോധ ഭിത്തി തകര്‍ക്കാന്‍ അവര്‍ക്കായില്ല. മത്സരത്തിലെ 53 ാം മിനിറ്റില്‍ മാത്രം അടുപ്പിച്ച് അഞ്ച് പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് തടഞ്ഞിട്ടത്. ഇന്ത്യക്കായി കോദജിത്ത് രണ്ടാം ഗോളും നേടി. എന്നാല്‍ ഷൂട്ടിംഗില്‍ ഇന്ത്യക്കു നിരാശയാണ് ഫലം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented