എഫ്സി ബാഴ്‌സലോണ സ്റ്റേഡിയത്തിൽ നിന്ന് മെസ്സിയുടെ പോസ്റ്ററുകൾ മാറ്റി തുടങ്ങി. ബാഴ്സലോണയുടെ ഹോം​ഗ്രൗണ്ടായ ക്യാമ്പ് നൂ വിൽ നിന്നാണ് ചിത്രങ്ങൾ മാറ്റുന്നത്. ബാഴ്സ വിട്ട മെസ്സി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്ക് ചേക്കേറി. രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മെസ്സി ക്ലബ് വിട്ടത്.