ഫുട്ബോളിലെ വ്യക്തിഗത നേട്ടങ്ങള്‍ ഓരോന്നോരോന്നായി സ്വന്തം പേരിലാക്കുമ്പോഴും ചൂണ്ടിക്കാണിക്കാന്‍ ദേശീയ ജേഴ്സിയില്‍ പേരിനൊരു കിരീടം പോലുമില്ലെന്ന പഴി തീര്‍ത്ത് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. 

മാരക്കാനയില്‍ ബ്രസീലിനെ തകര്‍ത്ത് ഫമെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കോപ്പ കിരീടം ചൂടി. കിരീടമില്ലാത്ത രാജാവ് എന്ന പഴിയും പരിഹാസവും മെസ്സി ഇതോടെ തിരുത്തുന്നു. ഫുട്ബോള്‍ മിശിഹ ഇനി കിരീടമുള്ള രാജാവ് തന്നെ. 

ആറ് ബാലന്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍, യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍, ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ നേട്ടങ്ങളെല്ലാമുണ്ടായിട്ടും അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടം മെസ്സിക്ക് കിട്ടാക്കനിയായിരുന്നു ഇതുവരെ. അതാണ് മാരക്കാനയില്‍ മെസ്സി തിരുത്തിയത്.