'ആവേശം പുള്ളിപ്പുലിയായി...'ബ്ലാസ്റ്റേഴ്‌സിന് ആവേശമായി ഒരു മ്യൂസിക് വീഡിയോ

ഐ.എസ്.എല്ലില്‍ മലയാളികളുടെ സ്വപ്‌നവും പ്രതീക്ഷയുമായ കേരള ബ്ലാസ്റ്റേഴ്‌സിന് കിക്ക് ഓഫെന്ന മ്യൂസിക് വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്ന് ഒരുകൂട്ടം യുവാക്കള്‍. പാല്‍പ്പായസം ടീമും എം.എഫ്.സി വെള്ളനാടും ചേര്‍ന്നാണ് മ്യൂസിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

'ആവേശം പുള്ളിപ്പുലിയായി, പാഞ്ഞോട്ടം തുടരുന്നിതാ...' എന്നു തുടങ്ങുന്ന ഗാനത്തില്‍ ഐ.എസ്.എല്ലിന്റെ എല്ലാ ആവേശം അടങ്ങിയിട്ടുണ്ട്. വിഷ്ണു ആര്‍.പിയാണ് കിക്ക് ഓഫ് സംവിധാനം ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം ബിബിന്‍ വെള്ളനാടും സംഗീത സംവിധാനം ശ്രീനാഥ് എസ് വിജയുമാണ്. പ്രദീപ് എസ് നായരുടെ വരികള്‍ പാടിയിരിക്കുന്നത് ശ്രീനാഥ് വിജയും അഖില ആനന്ദും ചേര്‍ന്നാണ്. പ്രശാന്ത് വെള്ളനാട്, രാജേഷ്, മോനിഷ്, വിവേക്, രോജി മോന്‍, അനന്ദു നായര്‍ എന്നിവരാണ് കിക്ക് ഓഫില്‍ അഭിനയിച്ചിട്ടുള്ളത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented